09 July Thursday

ഇരവിപേരൂരിൽ സുഭിക്ഷ കേരളം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
ഇരവിപേരൂർ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴവിത്തുകളുടെ വിതരണം ആരംഭിച്ചു.ഒരു വാർഡിൽ മൂവായിരം എന്ന കണക്കിൽ 51000 ഞാലിപൂവൻ വിത്തുകളാണ് വിതരണം ചെയ്യുന്നത്.വീടൊന്നിന് അഞ്ചെണ്ണവും ഗ്രൂപ്പുകൾക്ക് 30 എണ്ണവും വീതം ലഭിക്കും.ഒരു ലക്ഷം പച്ചക്കറി തൈകളുടെയും 10000 ഫലവൃക്ഷ തൈകളുടെയും വിതരണവും ഉടൻ ആരംഭിക്കും.
14-ാം വാർഡിൽ നടന്ന ചടങ്ങിൽ കേരള ഷോപ്പ്സ് ആൻഡ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ വർക്കേഴ്സ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ. കെ അനന്തഗോപൻ  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ, എം ടി അനസൂയ ദേവി, വൈസ് പ്രസിഡന്റ്‌ അഡ്വ എൻ രാജീവ്, പഞ്ചായത്തംഗങ്ങളായ വി കെ ഓമനക്കുട്ടൻ ,പ്രസന്നകുമാർ, കൃഷി അസി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും ആവശ്യമുള്ളവർ കരം അടച്ച രസീതിന്റെ പകർപ്പുമായി വാർഡുമെമ്പർമാരെ ബന്ധപ്പെടണമെന്നും സെക്രട്ടറി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top