11 August Tuesday

കുടപ്പനയിലേത്‌ നിയമലംഘനമെന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 

പത്തനംതിട്ട
ചിറ്റാര്‍ കുടപ്പനയിൽ വനംവകുപ്പിന്റെ കസ്‌റ്റഡിയിലിരിക്കെ യുവകര്‍ഷകനായ മത്തായി മരിക്കാനിയായ സാഹചര്യം മലയോര മേഖലയില്‍ ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് മലയോര കർഷക സംഘടനയായ എം-ഫാമും, കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗവും  പറഞ്ഞു.
മത്തായിയെ കസ്‌റ്റഡിയിലെടുത്തതും ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഹാജരാക്കാതിരുന്നതും സംഘത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും ഇല്ലാതിരുന്നതും നിയമലംഘനമാണ്. സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും  നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ ബന്ധപ്പെട്ടവരെ അറസ്‌റ്റ്‌ ചെയ്യാനോ പൊലീസിനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മത്തായിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പോരാട്ടത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
 വാർത്താ സമ്മേളനത്തിൽ എംഫാം സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ, കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, സെക്രട്ടറി കുഞ്ഞുമോന്‍ കെങ്കിരേത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top