03 February Friday
റാന്നിയിൽ സ്കൂളുകളിൽ ജ്വാല പഠന പദ്ധതി

കണക്കായിപ്പോയി...

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
റാന്നി 
റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി സർക്കാർ, എയിഡഡ് സ്കൂളുകളിൽ കണക്ക് എളുപ്പം പഠിപ്പിക്കുന്ന "ജ്വാല' പദ്ധതിക്ക്‌ തുടക്കം.കോളേജിലെ ചേട്ടന്മാരും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസ് എടുക്കുമ്പോൾ കണക്കിനെ ഇനി ഒട്ടും പേടി വേണ്ട. ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജക മണ്ഡലത്തിൽ എട്ടു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്കാണ് കോളേജ് വിദ്യാർഥികൾ ഓൺലൈനിൽ ക്ലാസെടുക്കുന്നത്. റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിലെയും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾ തുടക്കത്തിൽ പദ്ധതിയുടെ ഭാഗമായി. അവർക്ക് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാൻ ആരംഭിച്ചു.
കുട്ടികൾക്ക് കണക്ക്  ഇഷ്ടവിഷയമാക്കി മാറ്റിയെടുക്കുന്നതിനൊപ്പം വ്യക്തിത്വ വികസന ക്ലാസുകളും നൽകും . 16 ദിവസമാണ് ക്ലാസ്. ആഴ്ചയിൽ അഞ്ചുദിവസം വൈകിട്ട് ഓരോ മണിക്കൂർ വീതമാണിത്‌. വിവിധ  ജില്ലകളിലെ കോളേജുകളിൽ പഠിക്കുന്ന കുട്ടികളും ഇൻസൈറ്റിൽ നിന്നും ട്രെയിനിങ് ലഭിച്ച വളണ്ടിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുക. രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ വഴിയാണ് ക്ലാസ് നൽകുക.റാന്നിയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 
കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ക്ലാസ് ക്ലബ്ബ് പ്രസിഡന്റ് ഷൈൻ സത്താർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ്‌ രാധിക അധ്യക്ഷയായി. ഇൻസൈറ്റ് ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ അജിത്ത് കുമാർ, എസ്എൻഡിപി യോഗം അസി സെക്രട്ടറി ബി രാജശ്രീ, ഹെഡ്മിസ്ട്രസ് പി ദീപ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top