04 August Tuesday
ഇന്നലെ 130

എണ്ണം കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 പത്തനംതിട്ട 

ഇറക്കങ്ങളില്ലാതെ ദിനംപ്രതി കോവിഡ്‌ ബാധിതരുടെ എണ്ണം കുതിക്കുമ്പോൾ ജില്ല ആശങ്കയുടെ മുൾമുനയിൽ. വെള്ളിയാഴ്‌ച ജില്ലയിൽ 130 പേർക്കാണ്‌ കോവിഡ്-19 സ്ഥിരീകരിച്ചത്‌. ‌ ഇത്‌  ജില്ലയിൽ ഒറ്റദിവസം കോവിഡ്‌ ബാധിച്ചവരുടെ  ഏറ്റവും കൂടിയ കണക്ക്‌. ഇതിൽ 77 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗം ബാധിച്ചതെന്നത്‌ ഭീതിപടർത്തുന്നതാണ്‌. 
ഇതിൽ 24 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും, 29 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരുമാണ്. 
കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും,  അടൂർ ക്ലസ്റ്ററിലുളള 22 പേരും,  ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 21 പേരും ഉണ്ട്. എആർക്യാമ്പ് ക്ലസ്റ്ററിലുളള ഒരാളും  മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേരുടെ  സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
 ഇതുവരെ ജില്ലയിൽ 1449 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 59 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1019 ആണ്.
നിലവിൽ 428 പേർ ചികിത്സയിലുണ്ട്‌. ഇതിൽ 415 പേർ ജില്ലയിലും, 13 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 44 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം ാശുപത്രിയിൽ 52 പേരും, പന്തളം അർച്ചനയിൽ 33 പേരും, ഇരവിപേരൂരിൽ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ്‌ കോളേജിൽ 136 പേരും, സ്വകാര്യ ആശുപത്രികളിൽ 14 പേരും ഐസൊലേഷനിലുണ്ട്.
ജില്ലയിൽ ആകെ 443 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്‌. ഇന്നലെ പുതുതായി 135 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 3387 സമ്പർക്കങ്ങൾ നിരീക്ഷണത്തിലു ണ്ട്. വിദേശത്തുനിന്ന ഇന്നലെ തിരിച്ചെത്തിയ 84 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 78 പേരും ഇതിൽ ഉൾപ്പെടുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top