19 September Thursday

കൃഷിക്കാരെ സംരക്ഷിക്കുക: കലക്ടറേറ്റ് മാർച്ചും നിവേദനം നൽകലും 3ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

പത്തനംതിട്ട
രാജ്യത്തെ കൃഷിക്കാരെയും കാർഷിക മേഖലയേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കലക്ടർ മുഖേന പ്രധാനമന്ത്രിക്ക് നൽകാൻ അഖിലേന്ത്യ കിസാൻസഭ തീരുമാനത്തിന്റെ ഭാഗമായി ശനിയാഴ്ച കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
 കാർഷികോൽപ്പന്നങ്ങൾക്ക് ആദായവില ലഭിക്കാനുള്ള അവകാശം ഉറപ്പാക്കൽ ബിൽ ‐ 2017 പാസാക്കുക, കർഷകന്റെ കടബാധ്യത മുക്തി ബിൽ ‐ 2017 പാസാക്കുക, കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, കൃഷിക്കാർക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കാർഷിക മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുക, കൃഷിനാശം സംഭവിച്ച കർഷകന് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് സമർപ്പിക്കുന്നത്.
രാവിലെ 10ന് അബാൻ ജങ്ഷനിലനിന്ന് മാർച്ച് ആരംഭിക്കും. കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ മാർച്ച് ഉദ്ഘാനം ചെയ്യും.
കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ എല്ലാ കർഷക സുഹൃത്തുക്കളോടും കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്തും സെക്രട്ടറി ആർ തുളസീധരൻ പിള്ളയും അഭ്യർഥിച്ചു.
 
 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top