18 April Sunday

266 പേർക്ക് കോവിഡ്- 
രോഗമുക്തർ 491

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

 പത്തനംതിട്ട 

ജില്ലയിൽ ഇന്നലെ 266 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത്നിന്ന് വന്നവരും, ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരും, 252 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.
ജില്ലയിൽ ഇതുവരെ  56473 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 50893 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്‌. ഞായറാഴ്‌ച ജില്ലയിൽ കോവിഡ്-19 ബാധിച്ച്‌ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.  ഇന്നലെ 491 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 52169ആണ്. ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.69 ശതമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top