18 April Sunday

നവ്യാനുഭവമായി എസ്എഫ്ഐ 
പൂർവകാല നേതൃസംഗമം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

അടൂരിലെ എസ്എഫ്ഐ പൂർവകാല നേതൃസംഗമം മുൻ അഖിലേന്ത്യാ പ്രസിഡന്റ് കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

 അടൂർ

അടൂരിലെ എസ്എഫ്ഐ പൂർവകാല നേതൃസംഗമം നവ്യാനുഭവമായി. സമരരീക്ഷണമായ പോരാട്ടങ്ങളുടെയും മർദനങ്ങളുടെയും ജയിൽവാസങ്ങളുടെയും ഓർമകൾ പഴയകാല എസ്എഫ്ഐ നേതാക്കൾ അയവിറക്കി. അടൂർ എസ്എൻഡിപി ഹാളിൽ ചേർന്ന നേതൃസംഗമം മുൻ അഖിലേന്ത്യാ പ്രസിഡന്റ് കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ സെക്രട്ടറി അഡ്വ. എസ് രാജീവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അജ്മൽ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ബി ഹർഷകുമാർ, ടി ഡി ബൈജു, എരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, എസ്എഫ്ഐയുടെ മുൻ നേതാക്കളായ ആർ രാജേഷ്, വി ഹരികുമാർ ,അഡ്വ. ഡി ഉദയൻ,യു ജിൽ, രേഖ, ശരത് ശശിധരൻ, കൃഷ്ണകുമാർ, കെ ജി ബിജു, കെ എൻ സുനിൽ ബാബു, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top