19 September Sunday

ആശങ്ക ഉയരുന്നു; 
2070 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
പാലക്കാട് 
ഒരാഴ്ചയ്ക്കിടെ മൂന്നാം ദിവസവും ജില്ലയിൽ കോവിഡ്‌ രണ്ടായിരം തൊട്ടു.   വെള്ളിയാഴ്‌ച 2070 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1459 പേരും ഉറവിടം അറിയാതെ രോഗം ബാധിച്ച 589 പേരും 13 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന ഒമ്പതു പേരും രോഗബാധിതരായി. 908 പേർ രോഗമുക്തരായി.
ആകെ 10013 പേർക്ക്‌ പരിശോധന നടത്തി. രോഗ സ്ഥിരീകരണ നിരക്ക്‌ 67 ശതമാനം. ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ സ്ഥിരീകരണ നിരക്ക്‌ ഇരുപതിൽ എത്തുന്നത്‌. ഒരാഴ്‌ചയ്‌ക്കിടയിലെ കണക്ക്‌ പരിശോധിച്ചാൽ ചൊവ്വാഴ്‌ച 2115 പേർക്കും വ്യാഴാഴ്‌ച 2034 പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പരിശോധനയുടെ എണ്ണം വർധിച്ചതിനനുസരിച്ച്‌ രോഗികളുടെ എണ്ണവും കൂടുന്നു. രോഗസ്ഥിരീകരണ നിരക്കാവട്ടെ ഒരാഴ്‌ചയ്‌ക്കിടെ കുതിച്ചുയരുകയാണ്‌.  24 ന്‌ 17.59 ശതമാനം ആയിരുന്നു സ്ഥിരീകരണ നിരക്ക്‌ 25 ന്‌ 19.10 ശതമാനമായി. 26 ന്‌ ചെറുതായി കുറഞ്ഞ്‌ 14.37 ആയി. 27 ന്‌ വീണ്ടും ഉയർന്ന്‌ 18.29 ൽ എത്തി. 28 ന്‌ വീണ്ടും കുറഞ്ഞ്‌ 14.44 ൽ എത്തി. വ്യാഴാഴ്‌ച വീണ്ടും കുതിച്ച്‌ 19.78 ലും വെള്ളിയാഴ്‌ച 20.67 ശതമാനത്തിലുമെത്തി.
 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം  11,207 ആയി. ഇവിടെ ചികിത്സയിൽ ഉള്ളവർക്ക് പുറമെ ജില്ലക്കാരായ ഒരാൾ കാസർകോടും 2 പേർ വീതം വയനാട്, കോട്ടയം ജില്ലകളിലും 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട
ജില്ലകളിലും 12 പേർ ഇടുക്കിയിലും 18 പേർ കോഴിക്കോടും 21 പേർ എറണാകുളത്തും 76 പേർ തൃശൂരും 128 പേർ മലപ്പുറത്തും 
ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top