18 September Wednesday

ബിഎസ്‌എൻഎൽ കരാർതൊഴിലാളിസമരം ഒത്തുതീർക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
പാലക്കാട്‌
ഒരുമാസമായി തുടരുന്ന ബിഎസ്‌എൻഎൽ കരാർതൊഴിലാളികളുടെ സമരം ഒത്തുതീർക്കണമെന്ന്‌ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു)ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 
കേരള സ്‌റ്റേറ്റ്‌ ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ 13ന്‌ ജില്ലയിൽനിന്ന്‌ ആരംഭിക്കുന്ന മധ്യമേഖലാജാഥ വിജയിപ്പിക്കാനും തീരുമാനിച്ചു.
 എം കെ രാജേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ്‌ സ്‌കറിയ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ മാധവൻ നായർ, പി ജി മോഹൻകുമാർ, എ ജയൻ, ടി ബി നിജാം, വി ഷൺമുഖൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top