26 May Tuesday

യാത്രാപാസ്‌ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
പാലക്കാട്
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ യാത്രാപാസ്, അവശ്യസാധനങ്ങളുടെ വിതരണത്തിനായും സേവനങ്ങൾക്കുമായുള്ള വളണ്ടിയർ പാസ് എന്നിവ ഓൺലൈനായും ലഭിക്കും. pass.coronasafe.network എന്ന തിൽ പൊതുജനങ്ങൾക്ക് പാസിനായി അപേക്ഷ നൽകാം.
മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനം പോലുള്ള സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് യാത്രാപാസ്. അടിയന്തര സേവനങ്ങൾ, അവശ്യവസ്‍തുക്കൾ എത്തിക്കുക, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയ്‍ക്കാണ് പാസ് നൽകുക. പേര്,  ഫോൺ നമ്പർ, മേൽവിലാസം, അംഗീകൃത തിരിച്ചറിയൽ കാർഡ്, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം  എന്നീ വിവരങ്ങൾ നൽകണം.
വിവരങ്ങൾ പരിശോധിച്ചശേഷം പാസ് അനുവദിക്കുമെങ്കിൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി മാത്രമേ പാസ് ഉപയോഗിക്കാനാവു. ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാൽ നിയമനടപടിസ്വീകരിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ കെ അരുൺഭാസ്‌കർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top