പാലക്കാട്
വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച മാധ്യമങ്ങളാണ് ഇപ്പോൾ സമരക്കാർക്കൊപ്പം ചേർന്ന് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയകളിൽ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. വികസന കാര്യങ്ങളിൽ ഇടതുപക്ഷത്തിന് രാഷ്ട്രീയമില്ല. അതുകൊണ്ടാണ് വികസന പദ്ധതിയായി കണ്ട് വിഴിഞ്ഞവുമായി സർക്കാർ മുന്നോട്ടുപോയത്. യുഡിഎഫ് കാലത്ത് എല്ലാ മാധ്യമങ്ങളും പദ്ധതിയെ അനുകൂലിച്ചു. സംസ്ഥാനത്ത് അടുത്തകാലത്തൊന്നും കേട്ടുകേൾവിയില്ലാത്തതാണ് വിഴിഞ്ഞത്ത് നടന്നത്. മതത്തിന്റെ പരിവേഷത്തിൽ കലാപമുണ്ടാക്കുന്നു. ഇതിന് ആഹ്വാനം ചെയ്തത് മതമേലധ്യക്ഷന്മാരാണ്. ജനവിരുദ്ധ പദ്ധതിയാണെങ്കിൽ സർക്കാർ ഉപേക്ഷിക്കും. സംസ്ഥാന സർക്കാരിനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കണം. രാഷ്ട്രീയമായി ആക്രമിക്കുന്നവർക്ക് ചുട്ട മറുപടി നൽകും.
സർക്കാർ മൂന്നര ലക്ഷം പേർക്ക് വീടുവച്ചുകൊടുത്തത് ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തോ. കള്ളക്കളികൾ പുറത്തുകൊണ്ടുവരുന്നതും സർക്കാർ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുന്നതും ദേശാഭിമാനിയാണ്. മറ്റു പത്രങ്ങളിൽ ഇതൊന്നും കാണാറില്ല–- കെ ജെ തോമസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..