15 July Wednesday

ഒറ്റപ്പാലം കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക് 500 കോടി നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 

ഒറ്റപ്പാലം
പാലക്കാട് ജില്ലയിൽ 500 കോടി  നിക്ഷേപമെത്തുന്ന ആദ്യ അർബൻ ബാങ്കായി ഒറ്റപ്പാലം കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക്. സിനിമാ സംവിധായകൻ ലാൽജോസിൽനിന്ന് ബാങ്ക് ചെയർമാൻ ഐ എം സതീശൻ നിക്ഷേപം സ്വീകരിച്ചതോടെ 500 കോടി തികഞ്ഞു. ബാങ്ക് ഡയറക്ടർമാരായ  ടി വൈ സോമസുന്ദരൻ, എം പി  ഉണ്ണികൃഷ്ണൻ, എം ദേവകിക്കുട്ടി, ജനറൽ മാനേജർ എം വസന്തകുമാരി, മെയിൻ ബ്രാഞ്ച് മാനേജർ കെ പി മുരളീധരൻ  എന്നിവർ സംസാരിച്ചു.
1937ലാണ് ഒറ്റപ്പാലം കോ–-ഓപ്പറേറ്റീവ് അർബൻ ബാങ്ക് സ്ഥാപിതമായത്. അഞ്ച് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലുമായി രണ്ടു പന്ത്രണ്ട് മണിക്കൂർ ശാഖകൾ ഉൾപ്പെടെ 9 ശാഖകളുണ്ട്. 
കേരളത്തിൽ ആദ്യമായി കംപ്യൂട്ടർ വൽക്കരണം നടത്തിയ സഹകരണ ബാങ്കാണിത്. എല്ലാ ബ്രാഞ്ചുകളിലും എടിഎം സൗകര്യവും OCUB EzyGo എന്ന സ്വന്തം മൊബൈൽ ബാങ്കിങ് ആപ്പും ബാങ്കിന് സ്വന്തം. ഐഎസ്ഒ 9001:2015 അംഗീകാരമുള്ള ബാങ്ക് കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ അർബൻ ബാങ്കായും തെരഞ്ഞെടുക്കപ്പെട്ടു. 
കോവിഡ്- പ്രതിസന്ധിയെ മറികടക്കാൻ 7 % പലിശ നിരക്കില്‍ വിവിധ സ്വർണപ്പണയ വായ്പ പദ്ധതികൾ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുംനല്‍കി.
പ്രധാന വാർത്തകൾ
 Top