14 August Friday

ചെർപ്പുളശേരി നഗരസഭ: സിപിഐ എം ധർണ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
ചെർപ്പുളശേരി 
ചെർപ്പുളശേരി നഗരസഭയിൽ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന നാല് ദിവസത്തെ ധർണ തുടരുന്നു. മറ്റ്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയിട്ടും ചെർപ്പുളശേരി നഗരസഭ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. രണ്ടാംദിവസത്തെ സമരം ജില്ലാകമ്മിറ്റി അംഗം പി എ ഉമ്മർ  ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി രാമചന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എം സിജു, നഗരസഭാ കൗൺസിലർമാരായ കെ ടി പ്രമീള, ജ്യോതി, എംപി സുജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ഉദയഭാസ്കരൻ, എം മുസ്തഫ കമാൽ, സി അനന്തനാരായണൻ, എം ആർ രാജേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി വിനോദ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം സി കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ജൂലൈ 1,2 തീയതികളിലും സമരം നടക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top