28 May Thursday

അടച്ചിടൽ: മത്സരങ്ങളുമായി ജനമൈത്രി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
വാളയാർ
കോവിഡ്‌ കാലം വ്യത്യസ്തമാക്കാനൊരുങ്ങി പൊലീസ്. വാളയാർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വീട്ടിലിരിക്കുന്ന 10 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കും 18നും 45നും ഇടയിലുള്ള മുതിർന്നവർക്കുമായി അടുത്ത രണ്ടാഴ്ചക്കാലത്തേക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ചിത്രരചന, കഥ, കവിതാ, നാടക, കാർട്ടൂൺ രചനാ മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ 9497947214 എന്ന നമ്പരിലോ 9497933927 എന്ന നമ്പരിലോ വാട്ട്സാപ്പിലൂടെ മുൻകൂറായി രജിസ്റ്റർ ചെയ്യണം. അനുമതി മറുപടി കിട്ടിയാൽ രചനകൾ അപ്‌ലോഡ് ചെയ്യാം. അപ്രൂവൽ കിട്ടുന്നവരെ പുതിയൊരു ഗ്രൂപ്പിൽ ചേർക്കും. 
ഇനിയുള്ള 14 ദിവസം പൂർണമായും വീട്ടിൽ നിന്നും പുറത്തിറങ്ങില്ല എന്ന സാക്ഷ്യപത്രവും അവരവരുടെ രചനയും അയക്കണം. മത്സരാർഥി രചന അപ്‌ലോഡ് പൂർത്തിയാകുന്നതോടെ  ഗ്രൂപ്പിൽ നിന്നും പുറത്താകും. വിജയികൾക്ക് പാലക്കാട് ജില്ലാ പൊലീസിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റും സമ്മാനവും നൽകും. ഏപ്രിൽ രണ്ടിനുള്ളിൽ മത്സരത്തിനായി അപേക്ഷിക്കണം.
പ്രധാന വാർത്തകൾ
 Top