23 November Monday
തുരുമ്പെടുത്തു

ഓപ്പൺജിം "ക്ലോസായി'

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
 
പാലക്കാട്
കോവിഡ് കാലം കഴിയുമ്പോഴേക്കും പാലക്കാട് കോട്ടമൈതാനത്തെ ഓപ്പൺ ജിം ഇതുപോലെയുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ് ഉപകരണങ്ങൾ. മെട്രോ നഗരങ്ങൾക്ക്‌ സമാനമായി എം ബി രാജേഷ് എംപിയായിരിക്കെ നടപ്പാക്കിയ ജിമ്മാണ് നഗരസഭയുടെ അനാസ്ഥയിൽ ഇല്ലാതാകുന്നത്. ലോക്ക്ഡൗണിനെത്തുടർന്നാണ്‌ ഏഴ് മാസമായി ജിംനേഷ്യം അടച്ചുപൂട്ടിയത്‌. പുല്ലും കുറ്റിച്ചെടികളും വളർന്ന് കാടുകയറി. ലോക്ക്ഡൗണിൽ അടച്ചിട്ട ജിം ഇളവ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുറന്നു.  ഇവിടെയും തുറന്നെങ്കിലും മുന്നറിയിപ്പില്ലാതെ അടച്ചു.
 മൈതാനത്ത് പരിശീലനത്തിനെത്തുന്ന കായികതാരങ്ങൾ ചുറ്റുവേലി ചാടിക്കടന്നാണ് ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നത്. ഓപ്പൺ ജിം അടച്ചിട്ടതിനാൽ പലരും വീണ്ടും സ്വകാര്യ ജിമ്മുകളെ ആശ്രയിക്കുകയാണ്‌. പുഷ്അപ് ബാർ, ഹൈപ്പർ എക്‌സ്‌റ്റൻഷൻ, ട്വിസ്റ്റർ, ട്വിസ്റ്റർ ട്രിപ്പിൾ സ്റ്റാൻഡിങ‌്, സ്റ്റെപ് ക്ലൈമ്പർ, അപ്‍ഡോമിനൽ ബോർഡ്, ലെഗ് പ്രസ്, പാർക്ക് ബെഞ്ച്, ഓർബിട്രാക് വാക്കർ, സൈക്കിൾ എന്നിവയെല്ലാം തുരുമ്പെടുത്തു. രാത്രി  സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്‌. 2018ൽ 16 .5 ലക്ഷം രൂപ ഉപയോഗിച്ച‌ാണ‌് ചെറിയ കോട്ടമൈതാനത്തെ ബാസ്കറ്റ്‌ ബോൾ കോർട്ടിന് സമീപം ജിം നിർമിച്ചത്. ഇവിടം വൃത്തിയാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top