30 November Monday

ജില്ലാ ആശുപത്രിയിൽ വൃദ്ധർക്കായി വാർഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
പാലക്കാട്  
ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വൃദ്ധർക്കുള്ളവാർഡും മാലിന്യ സംസ്കരണ സംവിധാനങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു. പ്രായമായവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയിൽ ആരംഭിച്ച വാർഡിൽ 75 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കി. ഇതോടൊപ്പം ലിഫ്റ്റ് സംവിധാനവും ഉണ്ട്. 
ജില്ലാ ആശുപത്രിയിലെ  പ്രായമായവർക്കുള്ള മറ്റു വാർഡിൽ റാമ്പ് ഉൾപ്പെടെയുള്ള നവീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ ഒരു കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ്‌, ജലസംഭരണി, മലിനജലവും മഴവെള്ളവും ഒഴുക്കിക്കളയാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ 82 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കിയത്. 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ബിനുമോൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top