08 July Wednesday

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

അഴിക്കല്ലേ, പ്രതിരോധമാണ്‌... എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ശേഷം മടങ്ങുന്ന വിദ്യാർഥിനി സ്വയം പരിചയപ്പെടുത്താൻ മാസ്‌ക്‌ അഴിക്കുമ്പോൾ തടയുന്ന അധ്യാപിക ഫോട്ടോ : പി വി സുജിത്‌

 

പാലക്കാട് 
കോവിഡ് –- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡവും പാലിച്ച്‌ എസ്എസ്‍എൽസി പരീക്ഷ പൂർത്തിയായി. കൃത്യമായ മുന്നൊരുക്കങ്ങളും ചിട്ടയായ ക്രമീകരണങ്ങളുമായാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ ഈ ചരിത്ര ദൗത്യം. ജില്ലയിലെ 199 കേന്ദ്രങ്ങളിൽ 39,329 വിദ്യാർഥികൾ പരീക്ഷ എഴുതി. കണക്ക്, ഫിസിക്‍സ്, കെമിസ്‍ട്രി പരീക്ഷകളാണ് മൂന്ന്‌ ദിവസം നടന്നത്. അവസാന ദിവസം 39,329 പേരിൽ 39,299 പേരും പരീക്ഷയ്‌ക്കെത്തി. 30 പേർ ഹാജരായില്ല. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപിച്ചു.
പരീക്ഷയ്‍ക്ക് എത്തുന്ന വിദ്യാർഥികളു‌ടെ ശാരീരിക അകലം ഉറപ്പിക്കാൻ നിർദേശങ്ങളുമായി അധ്യാപകരും പൊലീസും സജീവമായുണ്ടായി. സ്‍കൂളും പരിസരവും വൃത്തിയാക്കാൻ അ​ഗ്നിരക്ഷാസേനയുമെത്തി.  
ഹയർസെക്കൻഡറി പരീക്ഷ ശനിയാഴ്‍ച അവസാനിക്കും. വ്യാഴാഴ്‍ച പ്ലസ് വൺ പരീക്ഷ എഴുതേണ്ട 25,501 വിദ്യാർഥികളിൽ 24,948 പേർ പരീക്ഷ എഴുതി. 553 പേർ പരീക്ഷ എഴുതിയില്ല. പ്ലസ് ടുവിൽ 194 പേരും പരീക്ഷ എഴുതിയില്ല. 
13,268 പേരിൽ 13,074 പേർ പരീക്ഷ എഴുതി. വീണ്ടും പരീക്ഷ എഴുതാൻ അവസരമുണ്ടെന്നതിനാലാണ് പ്ലസ് വണ്ണിൽ കൂടുതൽ പേർ എത്താത്തത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നി​ഗമനം. ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നതിനാൽ കുട്ടികളെ പരീക്ഷയ്‍ക്ക് അയയ്‌ക്കാൻ രക്ഷിതാക്കൾ  മടിക്കുന്നതായും സൂചനയുണ്ട്. പരീക്ഷയ്‍ക്ക് എത്താത്ത മുഴുവൻ വിദ്യാർഥികൾക്കും സേ പരീക്ഷയ്‍ക്ക് അവസരമുണ്ട്.
പ്രധാന വാർത്തകൾ
 Top