07 June Wednesday

വ്യവസായ നിക്ഷേപ സം​ഗമം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ സം​ഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യവസായ നിക്ഷേപ സം​ഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. 
കലക്ടർ ഡോ.എസ് ചിത്ര അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക് വില്ല്യം ജോൺസ് പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കെ പ്രശാന്ത്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ട്ടർ പി വി അബ്ദുൾ റജീബ്, ലീഡ് ബാങ്ക് മാനേജർ ആർ പി ശ്രീനാഥ്‌, സുനിൽ ജോസഫ്, സി ആർ സോജർ, എം ആർ അരുൺ, വി മുരളീകൃഷ്ണൻ, വി വിനീത്, എ പി ആഷിഷ്‌കുമാർ എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളെയുംക്കുറിച്ച് സം​ഗമത്തിൽ ക്ലാസുകൾ എടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top