21 May Saturday

വടക്കഞ്ചേരിയിൽ 
പുലി ആടിനെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

കാളാങ്കുളത്ത് പുലി കടിച്ചുകൊന്ന ആടിനെ വനം ഉദ്യോഗസഥർ പരിശോധിക്കുന്നു

വടക്കഞ്ചേരി
വടക്കഞ്ചേരിയെ ഭീതിയിലാഴ്‌ത്തി വീണ്ടും പുലിയിറങ്ങി. കാളാങ്കുളത്ത് ആടിനെ കടിച്ച്കൊന്നു. വടക്കഞ്ചേരി ടൗണിനു സമീപം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന്തവണയാണ് പുലിയെ കണ്ടത്. കാളാങ്കുളത്ത് പനയ്‌ക്കപറമ്പ് രാജന്റെ ഒന്നരവയസ്സുള്ള ആടിനെയാണ് പുലി കടിച്ചു കൊന്നത്. വെള്ളി പുലർച്ചെ രണ്ടിനാണ്‌ സംഭവം. 
കഴിഞ്ഞ ഞായർ മുതലാണ് വടക്കഞ്ചേരി ടൗണിനുസമീപം പുലിയെ കണ്ട് തുടങ്ങിയത്. ഞായറാഴ്ച രാത്രി ടൗണിൽനിന്ന്‌ 200 മീറ്റർ മാത്രം അകലെ മാണിക്കപ്പാടത്തും പുലിയെ കണ്ടു. ബുധനാഴ്ച പല്ലാറോഡിലും ടാപ്പിങ്‌ തൊഴിലാളി പുലിയെ കണ്ടിരുന്നു. ഇതിന് പിറകെയാണ്‌ കാളാംകുളത്ത് പുലി ആടിനെ കൊന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് പുലിസാനിധ്യം. പീച്ചി വനത്തിൽനിന്നാകാം പുലിയിറങ്ങിയതെന്ന്‌ സംശയിക്കുന്നു. ഒരേ സ്ഥലത്ത്‌ പുലിയെ സ്ഥിരമായി   കാണാത്തതിനാൽ കൂട് വയ്ക്കുന്നതുൾപ്പെടെ കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് വടക്കഞ്ചേരി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എ സലീം പറഞ്ഞു. 
പുലിയെ കണ്ട പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ സുനിൽ, കെ മുഹമ്മദാലി, നിഖിൽകുമാർ എന്നിവരും ആടിനെ കൊന്ന പ്രദേശത്ത് പരിശോധിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top