14 August Friday

കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ബസ് റൂട്ട്

സ്വന്തം ലേഖകന്‍Updated: Sunday Jun 28, 2020

 

തൃശൂർ
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് കണ്ടക്ടർ ജൂൺ 15, 22, 25 തീയതികളിൽ ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് പുറത്തിറക്കി. 
ജൂൺ 15നും 22നും ഗുരുവായൂർ–- പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർപിസി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് പകൽ 11ന് പാലക്കാട്ടെത്തി. പാലക്കാട്ടുനിന്ന് 11.45ന് പുറപ്പെട്ട് 2.15ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽനിന്ന് പകൽ മൂന്നിന് പുറപ്പെട്ട് വൈകിട്ട് 5.30ന് പാലക്കാട്ടെത്തി. പാലക്കാട്ടുനിന്ന് ആറിന് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.
ജൂൺ 25ന് ആർപിസി 718 ബസ് ഗുരുവായൂർ–-വാടാനപ്പള്ളി–- തൃശൂർ–- വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. രാവിലെ 8.45ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് പകൽ 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽനിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ. വൈകിട്ട് 4.25ന് ഗുരുവായൂർ–- കുന്നംകുളംവഴി 6.30ന് അങ്കമാലി. 6.45ന്‌ അങ്കമാലിയിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.
ഈ ബസിൽ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് പനിയെ തുടർന്ന് ജൂൺ 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് 
ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചു.  
വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടണം. ഫോൺ: 9400541374.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top