04 July Saturday

ആകെ രോഗ ബാധിതർ 89 7 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 

പാലക്കാട് 
ഏഴു ‌പേർക്കുകൂടി ജില്ലയിൽ ബുധനാഴ്‌ച കോവിഡ്‌–-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിതരായി 89 പേർ ചികിത്സയിലാണ്‌. പുതിയതായി രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 
മങ്കര സ്വദേശി എറണാകുളത്തും നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ പാലക്കാട്‌ ജില്ല സംസ്ഥാനത്ത്‌ മുന്നിലാണ്‌. 
കഞ്ചിക്കോട്‌ ഹോട്ടലിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അതിഥിത്തൊഴിലാളി (28),   ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ചെന്നൈയിൽ നിന്നെത്തിയ മലമ്പുഴ സ്വദേശിയുടെ അമ്മ (45) എന്നിവർക്കും രോഗം കണ്ടെത്തി. 
മലമ്പുഴ സ്വദേശിനിക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 13ന് നാട്ടിലെത്തിയ മുണ്ടൂർ സ്വദേശിയാണ് (47) മറ്റൊരാൾ. 13ന് ചെന്നൈയിൽ നിന്നെത്തി മെയ് 23ന്‌ രോഗം സ്ഥിരീകരിച്ചയാളുടെ കൂടെ ഇദ്ദേഹം യാത്ര ചെയ്തിരുന്നു. 11ന് ഹൈദരാബാദിൽ നിന്നെത്തിയ  കടമ്പഴിപ്പുറം സ്വദേശി (34), 20ന് ചെന്നൈയിൽനിന്ന്‌ നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി (38), 20ന് ലണ്ടനിൽനിന്ന്  നാട്ടിലെത്തിയ അമ്പലപ്പാറ സ്വദേശി (30), ബംഗളൂരിൽനിന്ന് 18ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (29) എന്നിവരാണ് മറ്റ് രോഗബാധിതർ. 
മുണ്ടൂർ സ്വദേശിയുടെ സാമ്പിൾ 24നും മറ്റുള്ളവരുടെ 25നും പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തത്. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് വന്നവർക്ക് യാത്രാപാസ് ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top