18 April Sunday

എൽഡിഎഫ്‌ ഭരണത്തുടർച്ച 
ഉറപ്പാക്കുക: കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
പാലക്കാട്‌
ദുർബല ജനവിഭാഗങ്ങൾക്ക്‌ വളരെയധികം നന്മ ചെയ്‌ത പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കണമെന്ന്‌ ‌കെഎസ്‌കെടിയു ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.  സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം  കെ കോമളം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ടി കൃഷ്‌ണൻ, ടി സി കുഞ്ഞുമോൾ, എം ഉണ്ണീൻ, പി മമ്മിക്കുട്ടി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി കെ ജയപ്രകാശ്‌ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ടി ജയപ്രകാശ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top