പാലക്കാട്
ആടിയും പാടിയും ചെടിനട്ടുമെല്ലാം കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന് തുടക്കം. ‘ചുവട് 2023' എന്ന പേരിൽ വ്യാഴാഴ്‌ച നടന്ന അയൽക്കൂട്ട സംഗമം വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായി. മന്ത്രി എം ബി രാജേഷ് പാലക്കാട് സൗത്ത് സിഡിഎസ് തേജസ് അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ കണ്ണാടി പഞ്ചായത്ത് 14–-ാം വാർഡ് അയൽക്കൂട്ട സംഗമം ഉദ്‌ഘാടനം ചെയ്‌തു.
എല്ലാ അയൽക്കൂട്ടങ്ങളിലും രാവിലെ എട്ടിന് ദേശീയപതാക ഉയർത്തി. ജില്ലയിലെ 30,364 അയൽക്കൂട്ടത്തിൽ സംഗമം നടത്തി. അയൽക്കൂട്ട അംഗങ്ങളായ 4,00,164 വനിതകൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഒരുദിവസം നീണ്ട പരിപാടിയിൽ പങ്കാളികളായി.
മെയ് 17 വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കാവ്യസദസ്സ്, അക്ഷരശ്ലോക സദസ്സ്, സംഗീതവിരുന്ന്, സിനിമാപ്രദർശനം, അഭിനയക്കളരി, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികളുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..