23 November Monday

മലമ്പുഴ ജലവിതരണ ക്രമം; യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

പാലക്കാട്‌
മലമ്പുഴ അണക്കെട്ടിൽനിന്ന്‌ കൃഷിക്ക്‌ വെള്ളം നൽകുന്നത്‌ സംബന്ധിച്ച്‌ തയ്യാറാക്കിയ ജലവിതരണക്രമ നിർദേശങ്ങൾ ചൊവ്വാഴ്ച ചർച്ച ചെയ്യും. 
രാവിലെ 10ന്‌ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി, മലമ്പുഴ അണക്കെട്ട്‌പരിധിയിൽ വരുന്ന എംഎൽഎമാർ, മലമ്പുഴ ഉപദേശകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
മലമ്പുഴ ജലസേചനപദ്ധതിക്കുകീഴിൽ വരുന്ന കൃഷിഭൂമിയിൽ എല്ലാ പ്രദേശത്തും ഒരേസമയം കൃഷി ചെയ്യുന്ന രീതിയിൽ വിളക്രമം രൂപപ്പെടുത്തേണ്ടതുണ്ട്‌. 
ഇതിനായി വെള്ളം നൽകുന്നത്‌ സംബന്ധിച്ച്‌ കൃത്യമായ ക്രമീകരണം ആവശ്യമാണ്‌. കെ വി വിജയദാസ്‌ എംഎൽഎ കൃഷി, ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരുമായി ചേർന്നാണ്‌ നിർദേശങ്ങൾ‌ തയ്യാറാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top