22 September Friday

എസ്‌എഫ്ഐ പാലക്കാട് ജില്ലാ സമ്മേളനം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

എസ്‌ എഫ് ഐ ജില്ലാ സമ്മേളന വിളംബര ജാഥ സിപിഐ എം ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ നന്ദകുമാർ 
 ഉദ്ഘാടനം ചെയ്യുന്നു

 ചെർപ്പുളശേരി

എസ്എഫ്ഐ ജില്ലാ സമ്മേളനം ചെർപ്പുളശേരിയിൽ ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും കോടിയേരി ബാലകൃഷ്ണൻ നഗറിൽ എസ്‌ കെ സജീഷ് ഉദ്ഘാടനം ചെയ്യും. തിങ്കളും ചൊവ്വയുമാണ്‌ പ്രതിനിധി സമ്മേളനം. തിങ്കളാഴ്‌ച റോഷൻ നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ്‌ സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി കുടുംബ സംഗമവും നടക്കും. 350 പ്രതിനിധികൾ പങ്കെടുക്കും. 
സമ്മേളനത്തിന് മുന്നോടിയായി ചെർപ്പുളശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എസ്‌എഫ്ഐ ഏരിയ പ്രസിഡന്റ് വി പി അജ്മൽ അബ്ബാസ് അധ്യക്ഷനായി. സെക്രട്ടറി കെ മുഹമ്മദ് ഷാദുലി, ജില്ലാ കമ്മിറ്റിയംഗം പി പി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top