08 June Thursday
3 പേർ രക്ഷപ്പെട്ടു

കല്ലടിക്കോട് വനമേഖലയിൽ ഗർഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്ന അഞ്ചംഗസംഘത്തിലെ രണ്ടുപേർ പിടിയിൽ. കല്ലടിക്കോട് താന്നിക്കൽ കുര്യാക്കോസ് (64), എടത്തനാട്ടുകര ഉപ്പുകുളം ബോണി (34) എന്നിവരെയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടിയത്‌. ഇവരുടെ ഒപ്പമുണ്ടായിരുന്ന പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ സന്തോഷ് (46), കാക്കാമറ്റം ബിജു (46), കല്ലടിക്കോട് ബിനു (46) എന്നിവർ ജീപ്പിൽ കയറി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
 
മണ്ണാർക്കാട് 
കല്ലടിക്കോട് വനമേഖലയിൽ ഗർഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്ന അഞ്ചംഗസംഘത്തിലെ രണ്ടുപേർ പിടിയിൽ. കല്ലടിക്കോട് താന്നിക്കൽ കുര്യാക്കോസ് (64), എടത്തനാട്ടുകര ഉപ്പുകുളം ബോണി (34) എന്നിവരെയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടിയത്‌. ഇവരുടെ ഒപ്പമുണ്ടായിരുന്ന പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ സന്തോഷ് (46), കാക്കാമറ്റം ബിജു (46), കല്ലടിക്കോട് ബിനു (46) എന്നിവർ ജീപ്പിൽ കയറി രക്ഷപ്പെട്ടു. 
ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയൊച്ച കേട്ട് വനംവകുപ്പ്‌ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 300 കിലോഗ്രാം തൂക്കം വരുന്ന മ്ലാവ് ഏഴ് മാസം ഗർഭിണിയായിരുന്നു. മ്ലാവിന്റെ ശരീരത്തിൽനിന്ന്‌ നാല്‌ വെടിയുണ്ടകളും കണ്ടെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ രാമൻ, പി ഗിരീഷ്‌കുമാർ, എസ് സുബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി സച്ചിദാനന്ദൻ, എം ഹുസൈൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top