17 January Sunday

ചുവപ്പിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020
ലെക്കിടിയുടെ മനസ്സ്‌ എപ്പോഴും ചുവപ്പിനൊപ്പമാണ്‌. രൂപീകരിച്ച കാലം മുതൽ ജില്ലാ പഞ്ചായത്ത്‌ ലെക്കിടി ഡിവിഷനിൽ ഉയർന്നുപാറിയത്‌ ചെങ്കൊടി മാത്രം. അമ്പലപ്പാറ, ലെക്കിടി പേരൂർ, തൃക്കടീരി, മങ്കര എന്നീ പഞ്ചായത്തുകളിലെ 58 വാർഡുകൾ ഉൾപ്പെട്ട വലിയ ഡിവിഷനാണ്‌. അഞ്ചു വർഷത്തിനിടെ സമഗ്ര വികസനത്തിനാണ്‌ ഡിവിഷൻ സാക്ഷ്യം വഹിച്ചത്‌. കുട്ടികൾക്കുള്ള ബാലവിഹാർ, സർക്കാർ സ്കൂളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, സമഗ്ര കോളനി വികസനം, റോഡ് അറ്റകുറ്റപ്പണികൾ, കുടിവെള്ളം, പാലങ്ങൾ എന്നിങ്ങനെ നിരവധി പദ്ധതികളുണ്ട്‌. കടമ്പൂർ, നെല്ലിക്കുറുശി, അകല്ലൂർ എന്നീ സർക്കാർ സ്കൂളുകളിൽ ആറുകോടി രൂപ ചെലവിട്ട്‌ കെട്ടിടം, കംപ്യൂട്ടർ, ഫർണിച്ചർ തുടങ്ങി സൗകര്യങ്ങളൊരുക്കി. ലെക്കിടി പേരൂർ, അമ്പലപ്പാറ, മങ്കര എന്നീ പഞ്ചായത്തുകളിൽ 60 ലക്ഷം ചെലവിൽ സമഗ്ര കോളനി വികസനം നടപ്പാക്കി. ലെക്കിടി പേരൂർ പഞ്ചായത്തിലെ രാമകൃഷ്ണപ്പടിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് ബാലവിഹാർ കെട്ടിടം നിർമിച്ചു. പുസ്തകങ്ങളും നൽകി. അമ്പലപ്പാറ, ലെക്കിടി പേരൂർ, തൃക്കടിരി, മങ്കര എന്നീ  പഞ്ചായത്തുകളിൽ 10 കോടി ചെലവിൽ റോഡ് നവീകരണ പ്രവൃത്തികളും പാലങ്ങളും നിർമിച്ചു. രണ്ട്‌ കോടി രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതികളും നടപ്പാക്കി. 2015ൽ യു രാജഗോപാൽ 11,254 വോട്ടിനാണ്‌ വിജയിച്ചത്‌. ഇത്തവണ എൽഡിഫിനുവേണ്ടി പ്രീത മോഹൻദാസാണ് മത്സര രംഗത്ത്‌. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്‌. ഷംല ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർഥി. രമ്യ ശശികുമാർ എൻഡിഎയ്ക്കുവേണ്ടി മത്സര രംഗത്തുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top