22 October Tuesday
കാട്ടാനശല്യം

വൈദ്യുതിവേലി സ്ഥാപിക്കൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
മലമ്പുഴ
കാട്ടാനശല്യം പരിഹരിക്കുന്നതിന്‌ വൈദ്യുതിവേലി സ്ഥാപിക്കൽ തുടങ്ങി. വട്ടപ്പാറ മുതൽ ആറ്റുപതിവരെയുള്ള രണ്ടുകിലോമീറ്ററിലും പന്നിമട മുതൽ ആറങ്ങോട്ടുകുളമ്പുവരെയുള്ള രണ്ടുകിലോമീറ്ററിലുമാണ്‌ വൈദ്യുതിവേലി സ്ഥാപിക്കുന്നത്‌. 
ഞായറാഴ്‌ച വട്ടപ്പാറ ഭാഗത്താണ്‌ പ്രവൃത്തി തുടങ്ങിയത്‌. അടുത്തദിവസം പന്നിമട മുതൽ ആറങ്ങോട്ടുകുളമ്പുവരെയുള്ള ഭാഗത്തും പ്രവൃത്തി തുടങ്ങുമെന്ന്‌ ഫോറസ്റ്റ്‌ റേഞ്ചർ ദിൽജിത്ത്‌ പറഞ്ഞു. ഡിഎഫ്ഒയും ബംഗളൂരു ആസ്ഥാനമായ കമ്പനിയും വൈദ്യുതിവേലി സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്‌. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദന്റെ ഇടപെടലിനെ  തുടർന്നാണ്‌ നടപടി.
രണ്ടുദിവസമായി പടലിക്കാട്, കിഴക്കേത്തറ, മൂപ്പൻചോല എന്നിവിടങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മൂപ്പൻചോലയിൽ 350 വാഴ നശിപ്പിച്ചു. കിഴക്കേത്തറയിൽ നെൽകൃഷി നശിപ്പിച്ചു. പടലിക്കാടും കൃഷിനാശമുണ്ടായി. ഞായറാഴ്ച പകൽ ആറങ്ങോട്ടുകുളമ്പ്‌ എളമ്പ്രംകാട്ടിനുള്ളിൽ അഞ്ച് കാട്ടാനകളുണ്ടായിരുന്നെന്ന്‌ നാട്ടുകാർ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top