05 June Monday

ജനകീയ വിദ്യാഭ്യാസ സംരക്ഷണ ജാഥകൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

പട്ടാമ്പി ഒന്നാം ജാഥ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി 
എൻ പി വിനയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേന്ദ്ര സിലബസിലുള്ള പാഠപുസ്‌തകങ്ങളിലെ വർഗീയവൽക്കരണ അജൻഡകൾക്കെതിരെ ജനകീയ വിദ്യാഭ്യാസ സമിതി നടത്തുന്ന ജാഥകൾക്ക്‌ തുടക്കം. പട്ടാമ്പി ഒന്നാം ജാഥ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ പി വിനയകുമാർ ഉദ്ഘാടനം ചെയ്‌തു. കെ എം വാസുദേവൻ അധ്യക്ഷനായി. കെ സി അലി ഇഖ്ബാൽ, എം പി വിപിനൻ , വി എസ് അനുജ, എ പി ശശി, ജാഥാ ക്യാപ്റ്റൻ വി പി മനോജ് എന്നിവർ സംസാരിച്ചു. ഒന്നാം ജാഥ വെള്ളി പകൽ 3ന് ആരംഭിച്ച് കൊപ്പം, വിയറ്റ്നാംപടി  എന്നിവിടങ്ങളിലെ സ്വീകരണശേഷം നടുവട്ടം സെന്ററിൽ സമാപിക്കും. 
തൃത്താല മേഖലയിലെ ജാഥ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.സി പി ചിത്രഭാനു കറുകപുത്തൂരിൽ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് കെ വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി  പി പി ഷാജുവാണ്‌ ക്യാപ്‌റ്റൻ. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ബാലസംഘം കൺവീനർ ഒ രാജൻ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സി നിമേഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സബ്ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.
ഷൊർണൂർ ജാഥ ജില്ലാ പഞ്ചായത്തംഗം എ എൻ നീരജ് ഉദ്ഘാടനം ചെയ്‌തു. -ഉപജില്ലാ പ്രസിഡന്റ്‌ ബാബുരാജ് അധ്യക്ഷനായി. വി രമണി,- എൻ പി സുധാകരൻ, എം ഗീത എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം ജാഥ തൃക്കടീരിയിൽ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സി കൃഷ്ണകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ എ പി ലതിക, സഫ്ന പാറക്കൽ, കെഎസ്‌ടിഎ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം കെ പ്രഭാകരൻ, കെ പ്രേംജിത്ത്, അഭിഷേക്,  എൻ ഹരിദാസ്, സി സുനിത, ഇ പി ഗിരീഷ്, സി ദിനേഷ്, ഉമേഷ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top