27 November Saturday
സിപിഐ എം ജില്ലാ സമ്മേളനം ഡിസംബർ 31, ജനുവരി 1, 2 തീയതികളിൽ

501 അംഗ സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ‍്ഘാടനം ചെയ്യുന്നു

പാലക്കാട്‌
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള പാലക്കാട്‌ ജില്ലാ സമ്മേളനം ഡിസംബർ 31, ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിൽ നടക്കും.
 പാലക്കാട്‌ ഏരിയയിലെ പിരായിരി ഹൈടെക്‌ കൺവൻഷൻ സെന്ററിലാണ്‌ പ്രതിനിധി സമ്മേളനം. ജനുവരി രണ്ടിന്‌ വൈകിട്ട്‌ കോട്ടമൈതാനത്ത്‌ പൊതുസമ്മേളനം. കോവിഡ്‌ നിയന്ത്രണം പാലിച്ച്‌ ഇരിപ്പിടം സജ്ജീകരിച്ചാണ്‌ പൊതുസമ്മേളനം ചേരുക.
 ഇത്‌ ലോക്കൽ കേന്ദ്രങ്ങളിൽ തത്സമയം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. സിപിഐ എം ജില്ലാ സമ്മേളനം ജനങ്ങൾ ആഘോഷമാക്കാറുണ്ട്‌. എന്നാൽ  കോവിഡ്‌ സാഹചര്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ പൊതുസമ്മേളനം നടത്താൻ സാധിക്കാത്തതിനാലാണ്‌ പ്രാദേശിക തൽസമയ പ്രദർശനം ഒരുക്കുന്നതെന്ന്‌ സമ്മേളന നടത്തിപ്പ്‌ വിശദീകരിച്ച ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പാലക്കാടിന്‌ പുറമെ 14 ഏരിയകളിലും പ്രഭാഷണവും സെമിനാറും നടത്തും. പതാക, കൊടിമര, ദീപശിഖ ജാഥകളും സംഘടിപ്പിക്കും. 
കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരക  ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. 
സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ സ്വാഗതവും പാലക്കാട്‌ ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി നന്ദിയും പറഞ്ഞു. 501 അംഗ സ്വാഗതസംഘവും 51 അംഗ എക്‌സിക്യുട്ടീവിനേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വി രാമകൃഷ്‌ണൻ, ഗിരിജ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി കെ നാരായണദാസ്‌, ടി എൻ കണ്ടമുത്തൻ, പി കെ ശശി,  വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, ഇ എൻ സുരേഷ്‌ബാബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top