27 October Wednesday

കേന്ദ്രപദ്ധതി തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കേന്ദ്ര പദ്ധതി തൊഴിലാളികളുടെ പണിമുടക്ക് യോഗം മങ്കരയിൽ സിഐടിയു അഖിലേന്ത്യ 
വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മോഡി സർക്കാരിന്‌ താക്കീതായി കേന്ദ്ര പദ്ധതി തൊഴിലാളികളുടെ പണിമുടക്ക്‌. കോവിഡ് സുരക്ഷാ പ്രതിരോധ കവചങ്ങളും സാനിറ്റൈസറും ആവശ്യാനുസരണം നൽകുക, റിസ്ക് അലവൻസായി 10,000 രൂപ അനുവദിക്കുക, ഇൻഷുറൻസ് പരിരക്ഷയ്‌ക്കായി 50 ലക്ഷം അനുവദിക്കുക, മിനിമം വേതനം 21,000  രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌.
രാജ്ഭവന് മുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്തു.
 പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ പ്രതിഷേധ യോഗം നടത്തി. മങ്കരയിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ, കാരാകുറുശിയിൽ സംസ്ഥാന സെക്രട്ടറി വി സി കാർത്യായനി, അട്ടപ്പാടിയിൽ ജില്ലാ പ്രസിഡന്റ് പി കെ ശശി, ലെക്കിടിയിൽ ജില്ലാ സെക്രട്ടറി എം ഹംസ എന്നിവർ ഉദ്‌ഘാടനം ചെയ്തു. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ മരുതറോഡിലും ടി കെ അച്യുതൻ പാലക്കാട്ടും ടി കെ ജമീല ആലത്തൂരിലും വി എ മുരുകൻ കടമ്പഴിപ്പുറത്തും വി സരള പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലും എം പത്മിനി പുതുശേരിയിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി കെ നൗഷാദ് പാലക്കാട് ബിഎസ്എൻഎൽ ഓഫീസിലും എം എസ് സ്‌കറിയ ഒലവക്കോട് പോസ്റ്റോഫീസിലും ജോയിന്റ് സെക്രട്ടറി സി കെ ചാമുണ്ണി വടക്കഞ്ചേരിയിലും പുതുപ്പരിയാരത്ത്‌  എൽ ഇന്ദിരയും, കാവശേരിയിൽ കെ എൻ നാരായണനും ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top