06 July Wednesday

കെജിഒഎ പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പതാകദിനാചരണം പാലക്കാട് സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ് പരിസരത്ത് 
സംസ്ഥാന പ്രസിഡന്റ് എം എ നാസർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
കോട്ടയത്ത് ജൂൺ 10, 11, 12 തീയതികളിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56–--ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ജില്ലയിൽ 51 യൂണിറ്റ് കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. പാലക്കാട് സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എം എ നാസർ ഉദ്ഘാടനം ചെയ്തു. കെ സുഭാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ് ആശാദീപ്, കെ വേലായുധൻ, ശരത് ശങ്കർ എന്നിവർ സംസാരിച്ചു.
പാലക്കാട് സിവിൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സെയ്തലവി, നവനീത് കൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സന്തോഷ് എന്നിവർ പതാക ഉയർത്തി സംസാരിച്ചു. 
ടൗണിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ ഉല്ലാസ്, കെ വേലായുധൻ, കെ സരള, റീജ എസ് രാജ്, ഡോ. കെ എസ് സുനിത, പി പ്രദീപ് എന്നിവർ സംസാരിച്ചു. ആലത്തൂരിൽ കെ സുന്ദരൻ, കെ ബീന എന്നിവരും മണ്ണാർക്കാട്ട്‌ ടി രാജകൃഷ്ണൻ, എം അനീഷ്, എ പത്മനാഭൻ, ടി വി അനിൽ എന്നിവരും പതാക ഉയർത്തി സംസാരിച്ചു. ചിറ്റൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി എ ശ്രീനിവാസൻ, കെ മഹേഷ്‌കുമാർ, എം കെ അജിത്കുമാർ പട്ടാമ്പിയിൽ ഡോ. പി കൃഷ്ണദാസ്, ഡോ. അനുരൂപ്, കെ ചന്ദ്രദാസ്, ഒറ്റപ്പാലത്ത് ഡോ. ട്വിങ്കിൾ സുരേന്ദ്ര്, കെ ഷറഫുദ്ദീൻ, കെ മധു, കെ ഷംലി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top