പാലക്കാട്
നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളി – -ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടിനെ സമരസജ്ജമാക്കി സിഐടിയു ജാഥകൾക്ക് സമാപനം. നാടിന്റെയാകെ ഹൃദ്യമായ വരവേൽപ്പ് ഏറ്റുവാങ്ങിയാണ് ജാഥകൾ സമാപിച്ചത്. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി നയിച്ച പടിഞ്ഞാറൻ മേഖലാജാഥ ഞായറാഴ്ച പേങ്ങാട്ടിരി, ശ്രീകൃഷ്ണപുരം, കോങ്ങാട്, മുണ്ടൂർ, കല്ലടിക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മണ്ണാർക്കാട് സമാപിച്ചു. സമാപനയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. പി മനോമോഹനൻ അധ്യക്ഷനായി. യു ടി രാമകൃഷ്ണൻ സ്വാഗതവും കെ പി മസൂദ് നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി എം ഹംസ നയിച്ച കിഴക്കൻ മേഖലാ ജാഥ കൊല്ലങ്കോട്, നെന്മാറ, കുനിശേരി, ആലത്തൂർ, പുതുക്കോട്, കണ്ണമ്പ്ര പുളിങ്കൂട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ബാലൻ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പടിഞ്ഞാറൻമേഖലാ ജാഥയ്ക്ക് നെല്ലായ പേങ്ങാട്ടിരിയിൽ നൽകിയ സ്വീകരണത്തിൽ ഐ ഷാജു അധ്യക്ഷനായി. കെ പി ശശിധരൻ സ്വാഗതം പറഞ്ഞു. ശ്രീകൃഷ്ണപുരത്ത് എം മോഹനൻ അധ്യക്ഷനായി. പി കെ ശശിധരൻ സ്വാഗതം പറഞ്ഞു. കോങ്ങാട് ടി അജിത് അധ്യഷനായി. എം എസ് ദേവദാസ് സ്വാഗതം പറഞ്ഞു. മുണ്ടൂരിൽ ഡി സദാശിവൻ അധ്യക്ഷനായി. വി സി ശിവദാസൻ സ്വാഗതം പറഞ്ഞു. കല്ലടിക്കോട് ദീപാ സെന്ററിൽ എൻ കെ നാരായണൻകുട്ടി അധ്യക്ഷനായി. എച്ച് ജാഫർ സ്വാഗതം പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ എ പ്രഭാകരൻ, അംഗങ്ങളായ വി സരള, ടി എം ജമീല, എൻ ഉണ്ണിക്കൃഷ്ണൻ, സി കെ ചാമുണ്ണി, പി എൻ മോഹനൻ എന്നിവർ സംസാരിച്ചു.
കിഴക്കൻ മേഖലാ ജാഥയ്ക്ക് കൊല്ലങ്കോട് നൽകിയ സ്വീകരണത്തിൽ കെ സിയാവുദീൻ അധ്യക്ഷനായി. പി ദേവദാസ് സ്വാഗതം പറഞ്ഞു. നെന്മാറയിൽ യു അസീസ് അധ്യക്ഷനായി. കെ ദിവാകരൻ സ്വാഗതം പറഞ്ഞു. കുനിശേരിയിൽ വി വി കുട്ടികൃഷ്ണൻ അധ്യക്ഷനായി. ആർ വേണു സ്വാഗതം പറഞ്ഞു. ആലത്തൂരിൽ ഐ ഷൈനി അധ്യക്ഷയായി. സി രാഘവൻ സ്വാഗതം പറഞ്ഞു. പുതുക്കോട് എം കെ ചന്ദ്രൻ അധ്യക്ഷനായി. എ കെ സെയ്ത്മുഹമ്മദ് സ്വാഗതം പറഞ്ഞു. കണ്ണമ്പ്ര പുളിങ്കൂട്ടത്ത് എം കെ സുരേന്ദ്രൻ അധ്യക്ഷനായി. സി സി രാജൻ സ്വാഗതം പറഞ്ഞു.
സ്വീകരണകേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റനുപുറമെ മാനേജർ ടി കെ അച്യുതൻ, അംഗങ്ങളായ എസ് ബി രാജു, എം പത്മിനി, വി എ മുരുകൻ, വി വി വിജയൻ എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് 28ന് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തുന്ന തൊഴിലാളികൂട്ടായ്മയുടെ മുന്നോടിയായാണ് ജാഥ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..