28 February Sunday

ജനങ്ങളുമായി സംവദിച്ചു; ആശയങ്ങൾ പങ്കിട്ടു‌

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി സമസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് മലമ്പുഴ മന്തക്കാട്ടിൽ വീട്ടുകാരോട് സംസാരിക്കുന്നു

പാലക്കാട്‌

പിണറായി സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാനും അഭിപ്രായം സ്വരൂപിക്കാനുമായി സിപിഐ എം പ്രവർത്തകർ ഗൃഹസന്ദർശനം തുടങ്ങി. സിപിഐ എം സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ്‌ പ്രവർത്തകർ ഞായറാഴ്‌ച വിവിധ പ്രദേശങ്ങളിൽ  വീടുകളിൽ എത്തി കുടുംബാംഗങ്ങളുമായി സംവദിച്ചത്‌. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളോട്‌ മതിപ്പു പ്രകടിപ്പിച്ച ജനങ്ങൾ നവീനമായ നിർദേശങ്ങളും മുന്നോട്ടുവച്ചു. എൽഡിഎഫിന്‌ തുടർഭരണം ആശംസിച്ചാണ്‌ പലയിടത്തും പ്രവർത്തകരെ വീട്ടുകാർ യാത്രയാക്കിയത്‌. ഓരോ ബ്രാഞ്ചിലും ഒന്നിലധികം സ്‌ക്വാഡുകൾ  വീടുകൾ കയറി.  ഷൊർണൂർ മഞ്ഞക്കാട്ടിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം ചന്ദ്രൻ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി. മലമ്പുഴയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, കേരളശേരിയിൽ ഏരിയ സെക്രട്ടറി സി ആർ സജീവ്, കോങ്ങാട്ടിൽ ജില്ലാകമ്മിറ്റി അംഗം പി എ ഗോകുൽദാസ്, പുതുപ്പരിയാരത്ത്‌ ജില്ലാ കമ്മിറ്റിയംഗം വി കെ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു. ചിറ്റൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബുവും പട്ടഞ്ചേരിയിൽ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശും ഗൃഹസന്ദർശനത്തിന്‌ നേതൃത്വം നൽകി. എലപ്പുള്ളി തേനാരിയിൽ ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ ചന്ദ്രബോസും കൊടുമ്പ്‌ കാടാങ്കോട്ടിൽ ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരിയും നേതൃത്വം നൽകി. ആലത്തൂർ കാട്ടുശേരിയിൽ കെ ഡി പ്രസേനൻ എംഎൽഎ നേതൃത്വം നൽകി. വല്ലപ്പുഴയിലും കൂടല്ലൂരിലും ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടി, ചളവറയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ സുധാകരൻ എന്നിവർ നേതൃത്വം നൽകി. പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്രയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ്‌, പട്ടാമ്പി ലിബർട്ടി പ്രദേശത്ത്‌ ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, വിളയൂർ ആലിക്കപ്പള്ളിയാലിൽ ജില്ലാ കമ്മിറ്റിയംഗം സുബൈ‌ദ ഇസഹാഖ്, ശ്രീകൃഷ്‌ണപുരത്ത്‌ ‌ജില്ലാകമ്മിറ്റിയംഗം കെ പ്രേംകുമാർ, തിരുവാഴിയോട്‌ ഏരിയാസെക്രട്ടറി എൻ ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. അട്ടപ്പാടി ജെല്ലിപ്പാറയിൽ ഏരിയ സെക്രട്ടറി സി പി ബാബുവിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. തൃത്താല കിഴക്കേ കോടനാട്ട്‌ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രനും മണ്ണാർക്കാട്ട്‌ ഏരിയ സെക്രട്ടറി യു ടി രാമകൃഷ്‌ണനും നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top