29 February Saturday

വാഹന പാർക്കിങ്‌ ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 

പാലക്കാട്‌
മനുഷ്യ മഹാശൃംഖലയിൽ ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ട സ്ഥലം ക്രമീകരിച്ചു. ഇതുപ്രകാരം ഓരോ ഏരിയകളിൽനിന്നും വരുന്ന വാഹനങ്ങൾ നിർത്തിയിടണം. 
അട്ടപ്പാടി ഏരിയയിൽനിന്നുള്ള വാഹനങ്ങൾ വിളയൂർ ചുണ്ടമ്പറ്റ റോഡിലെ വിളയൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിടണം. 
നടുവട്ടം ലോക്കൽകമ്മിറ്റി വിളയൂർ ജിയുപി ഗ്രൗണ്ട്‌, പമ്പ് ഹൗസ് റോഡ്. 
ചെർപ്പുളശേരി ഏരിയ കമ്മിറ്റി കരിങ്ങനാട് തെക്കുമുറി റോഡ്, കരിങ്ങനാട്  പ്രഭാപുരം റോഡ് എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം. 
മണ്ണാർക്കാട് ഏരിയയിൽനിന്നുള്ളവ കൊപ്പം 110 കെ വി സബ്‌സ്‌റ്റേഷൻ റോഡ്, കൊപ്പം പോലീസ് സ്റ്റേഷൻ മുൻ വശം, വളാഞ്ചേരി റോഡ് എന്നിവിടങ്ങളിലും ശ്രീകൃഷ്ണപുരം ഏരിയയിൽ നിന്നുള്ളവ തൃത്താല കൊപ്പം–- മുതുതല റോഡ്, പുതിയ റോഡ് , ചെറുകാട് റോഡ് എന്നിവിടങ്ങളിലും പാർക്ക്‌ ചെയ്യണം. 
പരുതൂർ, തിരുവേഗപ്പുറ ലോക്കൽകമ്മിറ്റികൾ മുളയങ്കാവ് റോഡിൽ പാർക്ക്‌ ചെയ്യണം. 
തൃത്താല ഏരിയ കമ്മിറ്റി ആമയൂർ കിഴക്കേക്കര റോഡ് , ആമയൂർ വള്ളൂർ റോഡ്, ശങ്കരമംഗലം  കൊഴിക്കോട്ടിരി റോഡ്,   ഡ്രൈവിങ്‌ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും മുണ്ടൂർ ഏരിയ കമ്മിറ്റി ശങ്കരമംഗലം കൊഴിക്കോട്ടിരി റോഡ്, കൂമ്പങ്കല്ല് ശങ്കരമംഗലം റോഡ്, തെക്കുമുറി  വടക്കുമുറി റോഡ്, തെക്കുമുറി മുനിസിപ്പൽ മാർക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക്‌ ചെയ്യണം. 
മുതുതല, പെരുമുടിയൂർ ലോക്കൽ കമ്മിറ്റികൾ  മാർക്കറ്റ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യണം. പുതുശേരി ഏരിയകമ്മിറ്റി  ചെർപ്പുളശേരി റോഡ്, പട്ടാമ്പി റെയിൽവേ കമാനം നമ്പ്രം റോഡ്, കോടതി മുൻവശം ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക്‌ ചെയ്യണം. 
ചിറ്റൂർ ഏരിയ കമ്മിറ്റി എഎംസി ഓഡിറ്റോറിയം റോഡ്, മഞ്ഞളുങ്ങൽ  കൊണ്ടൂർക്കര റോഡ്, ഓങ്ങല്ലൂർ  കാരക്കാട് റോഡ്, മുലൂർക്കര സെന്റർ എന്നിവിടങ്ങളിലും കൊല്ലങ്കോട്ഏരിയ കമ്മിറ്റി ഓങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ട്, കള്ളാടിപ്പറ്റ റോഡ്, പോക്കുപ്പടി പ്ലാസ കൺവൻഷൻ സെന്ററിന്റെ പാർക്കിങ്‌ ഗ്രൗണ്ട് (ചെറുവാഹനങ്ങൾക്ക്) വാടാനാംകുറുശി വില്ലേജ് കൊട്ടത്തറ റോഡ്
പാലക്കാട് ഏരിയ കമ്മിറ്റി വില്ലേജ് ഓഫീസ് കൊട്ടത്തറ റോഡ്, പൊയ്‌ലൂർ റോഡ്, വാടാനാംകുറുശി ഹൈസ്കൂൾ ഗ്രൗണ്ട് (ചെറുവാഹനങ്ങൾക്ക്), തെങ്ങും തോപ്പ് റോഡ് എന്നിവിടങ്ങളിലും ഒറ്റപ്പാലം ഏരിയകമ്മിറ്റി വാടാനാംകുറുശി ഹൈസ്കൂൾ ഗ്രൗണ്ട് (ചെറുവാഹനങ്ങൾക്ക്), പൊയ്‌ലൂർ  റോഡ്, വഴിയാനാംകുന്ന് റോഡ്, ഗേറ്റ് പരിസരം, കരിപ്പോട്ടിൽ ചേരി റോഡ്, പരുത്തിപ്ര റോഡ് എന്നിവിടങ്ങളിലും പാർക്ക്‌ ചെയ്യണം. 
വടക്കഞ്ചേരി ഏരിയകമ്മിറ്റിയിൽനിന്നുള്ളവ ചെറുതുരുത്തി പാലത്തിന്റെ അടുത്തുള്ള ടോൾ ബൂത്തിന്‌ സമീപം, അനുരാഗ്‌തിയറ്റർ ജങ്‌ഷനിൽനിന്ന്‌ റെയിൽവേ സ്‌റ്റേഷൻ റോഡിലെ സുമാ തിയറ്ററിന്‌ സമീപം.
ആലത്തൂർ ഏരിയയിൽ നിന്നുള്ളവ ഗവ. പ്രസ്‌ ക്വാർട്ടേഴ്‌സ്‌,  ഹയർസെക്കൻഡറി സകൂൾ ഗ്രൗണ്ട്‌,  മെറ്റൽ ഇൻഡ്‌സട്രീസിന്‌ സമീപം ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റ്‌. കുഴൽമന്ദം ഏരിയയിൽനിന്നുള്ളവ ഇൻഡ്‌സ്‌ട്രിയൽ എസ്‌റ്റേറ്റ്‌, കുളപ്പുള്ളി ബസ്‌സ്‌റ്റാൻഡ്‌, കെഎംഐസി ഓഡിറ്റോറിയത്തിലേക്കുള്ള സ്ഥലത്തിന്റെ എതിർവശത്തും പാർക്ക്‌ ചെയ്യണം.

 

പ്രധാന വാർത്തകൾ
 Top