17 January Sunday
1078.11 കോടി ചെലവഴിച്ചു

ഇവിടെ തൊഴിൽ ‘ഉറപ്പ്‌’

എസ്‌ സിരോഷUpdated: Tuesday Nov 24, 2020

ചളവറ കിഴക്കൻമുക്ക്‌ പാടശേഖരത്തിലെ വരമ്പിൽ കയർഭൂവസ്‌ത്രം വിരിക്കുന്ന തൊഴിലുറപ്പ്‌ തൊഴിലാളികൾ

    

പാലക്കാട്‌
തൊഴിലുറപ്പ്‌ പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സംസ്ഥാനമാണ്‌ കേരളം. തൊഴിലുറപ്പിനെ ഉൽപ്പാദന– -നിർമാണ–- അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കാര്യക്ഷമമായി വിനിയോഗിക്കാനായി. 
കിണർ–- കുളം നിർമാണം, കൃഷിയിടമൊരുക്കൽ, പച്ചത്തുരുത്ത്‌, റോഡ്‌‌ നിർമാണം തുടങ്ങി വികസന രംഗത്തെ പ്രധാന ചാലക ശക്തിയായി തൊഴിലുറപ്പിനെ സംസ്ഥാനം‌ മാറ്റിയെടുത്തു. 
രാജ്യത്തുതന്നെ തൊഴിലുറപ്പുകൂലിയിൽ സംസ്ഥാനം മുന്നിലാണ്‌. 291 രൂപയാണ്‌ കൂലി. 2016 മുതൽ ഇതുവരെ ജില്ലയിൽ 7.8 ലക്ഷം കുടുംബങ്ങൾക്ക്‌ തൊഴിൽ ലഭ്യമാക്കി. 
3.47 കോടി തൊഴിൽദിനം സൃഷ്ടിച്ചു. 973.15 കോടി രൂപ കൂലി നൽകി. കൂലിക്കും മറ്റ്‌ അസംസ്‌കൃത വസ്‌തുക്കൾക്കും 1078.11 കോടി രൂപ ചെലവിട്ടു.
സംസ്ഥാനത്തുതന്നെ മികച്ച രീതിയിൽ തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തുന്ന ജില്ലയിൽ പട്ടിക വർഗ വിഭാഗങ്ങളിൽ കൂടുതൽ തൊഴിൽദിനം സൃഷ്ടിച്ചത്‌ ഇവിടെയാണ്‌. 
സുഭിക്ഷ കേരളം പദ്ധതിയിൽ 7684 പ്രവൃത്തികൾ ചെയ്‌തു. തൈ നട്ടുപിടിപ്പിക്കലും പരിപാലനവുമായി ഹരിതവൽക്കരണത്തിലും ഇവരുണ്ട്‌. 
കോവിഡ്‌ കാലത്ത്‌ ദുരിതത്തിലായ തൊഴിലാളികൾക്ക്‌ തൊഴിലുറപ്പ്‌ ഏറെ ആശ്വാസമായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top