02 December Wednesday

പാടം അനുവദിക്കുന്നില്ലെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
പാലക്കാട്‌
കരാർ ഒപ്പിട്ട്‌ ദിവസങ്ങൾ പിന്നിട്ടിട്ടും സഹകരണ സംഘങ്ങൾക്ക്‌ പാടം അനുവദിക്കുന്നില്ലെന്ന്‌ പരാതി. 24 സംഘങ്ങൾ ഇതുവരെ കരാർ ഒപ്പിട്ടെങ്കിലും അഞ്ചു സംഘങ്ങൾക്ക്‌ മാത്രമാണ്‌ പാടങ്ങൾ അനുവദിച്ചത്‌. 
ആദ്യ ദിവസം കരാർ ഒപ്പിട്ട ആലത്തൂർ സർവീസ്‌ സഹകരണ ബാങ്കിന്‌ ഇനിയും പാടശേഖരം അനുവദിച്ചില്ല. കർഷകർ നെല്ല് എടുക്കണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിക്കുമ്പോൾ  പാടം അനുവദിക്കാത്തതിനാൽ അതിനാവു ന്നില്ലെന്ന്‌ ആലത്തൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ പി കെ മോഹനൻ പറഞ്ഞു. മേഖലയിലെ നെല്ലെടുപ്പിന്‌ നിലവിൽ സ്വകാര്യ മില്ലുകാർക്കാണ്‌ അനുമതി കൊടുത്തിരിക്കുന്നത്‌.
 ഇവിടെ ഒഴിവുള്ള ഒരു പാടശേഖരം അനുവദിക്കാമെന്ന്‌ സപ്ലൈകോ അധികൃതർ അറിയിച്ചെങ്കിലും ഉത്തരവായിട്ടില്ലെന്നും പി കെ മോഹനൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top