01 October Saturday

സമ്പാദ്യം മുഴുവൻ തരാം, കൊല്ലരുതേ...

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
വടക്കഞ്ചേരി
വടിവാളും കത്തിയും മഴുവുമായെത്തിയ അക്രമിസംഘത്തോട്‌ സമ്പാദ്യം മുഴുവൻ തരാം കൊല്ലരുതെന്ന്‌ കെഞ്ചിയതുകൊണ്ടാണ്‌ ജീവൻ തിരിച്ചുകിട്ടിയതെന്ന്‌ സാം പി ജോണും ഭാര്യ ജോളിയും പറഞ്ഞു. കവർച്ചക്കാർ എത്തി സാമിനെ മർദിച്ച് കീഴ്പ്പെടുത്തി കെട്ടിയിട്ടു. 
ജോളിക്കുനേരെ കത്തി വീശിയപ്പോഴാണ്‌ ഇവർ സ്വർണവും പണവും തരാമെന്ന് സമ്മതിച്ചത്‌. ഇവർ തന്നെ കവർച്ചക്കാരോടൊപ്പം പോയി സ്വർണവും പണവും സൂക്ഷിച്ച സ്ഥലങ്ങൾ കാണിച്ചുകൊടുത്തു. 
പണവും സ്വർണവും കൈക്കലാക്കിയ സംഘം ജോളിയെയും കെട്ടിയിട്ടാണ് കടന്നുകളഞ്ഞത്. സമ്പാദ്യം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കെഎസ്ആർടിസി റിട്ട.ജീവനക്കാരനായ സാം പി ജോണും ഭാര്യ ജോളിയും. ഇവരുടെ രണ്ട് മക്കളിൽ ഒരാൾ എറണാകുളത്തും കഞ്ചിക്കോട്ടുമാണ്‌ ജോലി ചെയ്യുന്നത്‌. ആഴ്ചയിൽ മാത്രമേ  വീട്ടിൽ വരാറുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top