30 June Thursday
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്

ലോയേഴ്സ് യൂണിയന്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
പാലക്കാട്
ജില്ലാ ബാർ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് (വനിത), മാനേജ്‌മെന്റ് സമിതികളിലേക്ക് മൂന്ന് അംഗങ്ങളും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പിന്തുണച്ച പാനലിൽ വിജയിച്ചു. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവ അഭിഭാഷക പരിഷത്തും ഒരു വൈസ് പ്രസിഡന്റ്, ട്രഷറർ, രണ്ട് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവ ലോയേഴ്സ് കോൺഗ്രസും നേടി. അഭിഭാഷക പരിഷത്തും ലോയേഴ്സ് കോൺഗ്രസും ഒരു പാനലിലാണ് മത്സരിച്ചത്. സ്ഥാനാർഥിനിർണയത്തിൽ തുടക്കംമുതൽ കോൺഗ്രസ് അനുകൂല അഭിഭാഷകർ ഇരു തട്ടിലായിരുന്നു. 
ബാർ അസോസിയേഷൻ ഭാരവാഹികൾ: ടി എൻ ഹർഷൻ (പ്രസിഡന്റ്), സി രമിക, പി രാജേഷ് (വൈസ് പ്രസിഡന്റ്). ജി അഭിലാഷ് (സെക്രട്ടറി), ജെ കാമേഷ് (ജോയിന്റ് സെക്രട്ടറി). വി കൃഷ്ണദാസ് (ട്രഷറർ). സി ഷീബ, വി ജി ഗീത, കെ എൻ അഭിജിത്, ടി പി ദീപ, വി കെ ദർശൻ (മാനേജ്‌മെന്റ് കമ്മിറ്റി).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top