09 August Tuesday
യുഡിഎഫ്‌, ബിജെപി അപവാദപ്രചാരണം

എല്‍ഡിഎഫ് ബ​ഹുജന റാലിയും സം​ഗമവും 
ജൂലൈ 2ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
പാലക്കാട്
മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജനറാലിയും സംഗമവും നടത്തും. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായാണ്‌ സംഗമം. ജൂലൈ രണ്ടിന് വൈകിട്ട് നാലിന് കോട്ടമൈതാനത്താണ്‌ സം​ഗമം. 
സംഗമം വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ് ബാബു അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ വി ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ അണിനിരക്കാൻ എല്ലാ മതേതര ജനാധിപത്യവിശ്വാസികളോടും പ്രസ്ഥാനങ്ങളോടും ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top