29 July Thursday

എരുത്തേമ്പതിയിൽ 
20 ആർഎസ്എസ് പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
ചിറ്റൂർ
എരുത്തേമ്പതി പഞ്ചായത്തിൽ ഇരുപതോളം പേർ ദീർഘകാലത്തെ ആർഎസ്എസ് ബന്ധം ഉപക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.  
ഗോപാലപുരം, മൂങ്കിൽമട പ്രദേശത്തിന്റെ ചുമതലയുള്ള ആർഎസ്എസ് മണ്ഡൽ കാര്യവാഹക് അപ്പു എന്ന എസ് ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ്‌ ഇവർ ആർഎസ്‌എസ്‌ വിട്ടത്‌. 
ജില്ലയിലെയും മണ്ഡലത്തിലെയും ആർഎസ്എസ് നേതാക്കളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് നേരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഇവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു സ്വീകരിച്ചു. 
ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, എരുത്തേമ്പതി ലോക്കൽ സെക്രട്ടറി എം സുമേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top