പാലക്കാട്
ചില്ലറക്കച്ചവട മേഖലയിലെ കോർപറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂൺ ഒന്നിന് നടത്തുന്ന രാജ്ഭവൻ മാർച്ചിനുമുന്നോടിയായുള്ള സംസ്ഥാനജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കൂറ്റനാട്നിന്ന് ആരംഭിച്ച ജാഥ ഒറ്റപ്പാലം, പുതുശേരി കൂട്ടുപാത, കൊല്ലങ്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു. ജില്ലാതല ഉദ്ഘാടനം കൂറ്റനാട് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എൻ മോഹനൻ നിർവഹിച്ചു. ജാഥാക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ, ഏരിയ സെക്രട്ടറി വി അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിലും സ്വീകരണം നൽകി. എ പി എം റഷീദ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കൃഷ്ണദാസ്, കെ വി സന്തോഷ്, നഗരസഭാ ചെയർപേഴ്സൺ കെ പി ജാനകീദേവി, വൈസ് ചെയർമാൻ കെ രാജേഷ്, ഷൊർണൂർ വൈസ് ചെയർപേഴ്സൺ പി സിന്ധു, കെ അബൂട്ടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..