പാലക്കാട്
ജോലിയിലിരിക്കെ മരിച്ച ദേശാഭിമാനി പാലക്കാട് യൂണിറ്റിലെ സീനിയർ ഇകെബി ഓപ്പറേറ്റർ വി ദേവനാരായണന്റെ കുടുംബത്തിന് ധനസഹായം കെെമാറി. ദേശാഭിമാനി ന്യൂസ്പേപ്പർ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ട് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസാണ് നൽകിയത്.
ഡിഎൻഇയു സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനയ്ക്കൽ, പ്രസിഡന്റ് ഗോപൻ നമ്പാട്ട്, വൈസ് പ്രസിഡന്റ് കെ എസ് ഗിരിജ, ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ പി ഷൈൻ, സിപിഐ എം പാലക്കാട് ഏരിയ ആക്ടിങ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ഏരിയ കമ്മിറ്റിയംഗം എം പ്രേമദാസ്, ലോക്കൽ സെക്രട്ടറി എ സുധീർ, പാലക്കാട് കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ കെ ടി അപ്പുണ്ണി, ഡിഎൻഇയു യൂണിറ്റ് സെക്രട്ടറി ബി സുഭാഷ്, പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..