18 November Monday
പണി പൂർത്തിയായി

ഉഷയ്ക്കും ഓമനയ്ക്കും വീട്‌ ഇനിയും സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
 
അഗളി
ഇന്ദിര കോളനിയിലെ പടിഞ്ഞാറേ കുന്നത്ത് ഉഷ ഏറെ പ്രതീക്ഷയോടെയാണ്‌ സ്വന്തമായി  വീടുണ്ടാക്കിയത്. ഒന്നര ലക്ഷം രൂപ ചെലവഴിച്ച് വീട് ഷീറ്റ് മേഞ്ഞു. 
താമസിക്കാൻ നിശ്ചയിച്ച രണ്ടു ദിവസം മുമ്പ് പെയ്‌ത കനത്ത മഴയാണ്‌  ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തത്‌.  
വീടിനോട് ചേർന്ന ഭൂമി രണ്ടായി വിണ്ടു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ താഴെയുള്ള നിരവധി വീടുകളും തകരും.
 കഴിഞ്ഞ പ്രളയത്തിലും ഇവിടെ മണ്ണിടിച്ചിലും വിള്ളലും ശക്തമായിരുന്നു.  ഉഷ ഉൾപ്പെടെ 22 കുടുംബങ്ങൾ അഗളി എൽപി സ്‍കൂളിലെ ക്യാമ്പിലാണ്.
ഇന്ദിരാ കോളനിയിലെ മേവരാറ്റിൽ ഓമനയും കുടുംബവും പ്രളയം പേടിച്ചാണ് ഇന്ദിര കോളനിയിൽ വീട് നിർമിച്ചത്.  നേരത്തേ പുലിയറയിലായിരുന്നു ഇവരുടെ താമസം. ഇവരുടെ പുതിയ വീടും അപകട ഭീഷണിയിലാണ്.
പ്രധാന വാർത്തകൾ
 Top