27 September Tuesday

പതാക, കൊടിമര ജാഥകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കർഷകസംഘം കൊടിമരജാഥാ പ്രയാണം അയിലൂർ മാങ്കുറുശി വീഴ്‌ലിയിൽ പി ജയകൃഷ്‌ണന്റെ സ്‌മൃതികുടീരത്തിൽ കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌

കേരള കർഷകസംഘം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമര ജാഥകൾ രക്തസാക്ഷി സ്‌മൃതികുടീരങ്ങളിൽ ഉദ്‌ഘാടനം ചെയ്‌തു. പതാകജാഥ വിളയൂർ സെയ്‌താലിക്കുട്ടി രക്തസാക്ഷിമണ്ഡപത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യുസും കൊടിമര ജാഥ അയിലൂർ മാങ്കുറുശി വീഴ്‌ലിയിൽ പി ജയകൃഷ്‌ണന്റെ സ്‌മൃതികുടീരത്തിൽ കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി കെ രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്‌തു. വിളയൂരിൽ കെ വി ഗംഗാധരൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സി അച്യുതൻ, പതാക ജാഥാ ക്യാപ്റ്റൻ യു അജയകുമാർ, ട്രഷറർ കെ മുരളി, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. 
അയിലൂരിൽ ടി ടി തോമസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വി സി രാമചന്ദ്രൻ, കെ ബാബു എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ, കർഷകസംഘം ഏരിയ സെക്രട്ടറി എം നാരായണനുണ്ണി, കെ കണ്ണനുണ്ണി, വി ജി സജിത്കുമാർ, ടി കെ പരമേശ്വരൻ, കെ രഘു, ഇ എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  പൊതുസമ്മേളന നഗറിൽ ശനിയാഴ്‌ച രാവിലെ പതാക ഉയർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top