21 October Wednesday

നെല്ലുസംഭരണം; ധാരണയായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

 

പാലക്കാട്‌
നെല്ലുസംഭരണത്തിൽ‌ സപ്ലൈകോ എംഡി അരിമില്ലുടമകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. 2018ലെ പ്രളയത്തിൽ ഗോഡൗണുകളിൽ സൂക്ഷിച്ച നെല്ല് നശിച്ചതിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട്‌‌ മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള തർക്കം സംഭരണ നടപടി വൈകിപ്പിക്കുന്നു. 
വിഷയത്തിൽ സപ്ലൈകോ 25നകം ഇൻഷുറൻസ്‌ കമ്പനിക്കെതിരെ കേസ്‌ ഫയൽ ചെയ്യുമെന്ന്‌ മില്ലുടമകൾക്ക് എംഡി‌ ഉറപ്പുനൽകി. 
ഇതോടെ നഷ്ടം വഹിക്കുന്നതിൽനിന്ന്‌ മില്ലുകാർക്ക്‌ ഒഴിയാനാകും. എന്നാൽ, സപ്ലൈകോയിൽനിന്ന്‌ നടപടി ഉണ്ടായ‌ശേഷം സംഭരണവുമായി സഹകരിച്ചാൽ മതിയെന്നാണ്‌‌ മില്ലുടമകളുടെ തീരുമാനം. 
സപ്ലൈകോ എംഡി അസ്‌കർ അലി പാഷ,  കേരള റൈസ്‌മിൽ ഓണേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അതിനിടെ, ഒക്ടോബർ ആദ്യംതന്നെ ജില്ലയിൽനിന്ന്‌ നെല്ലെടുത്തുതുടങ്ങാൻ സപ്ലൈകോ നീക്കം ആരംഭിച്ചു‌. 
പാഡികോ ഉൾപ്പെടെ നാല്‌ മില്ലുകാർ സന്നദ്ധത അറിയിച്ചു‌. ഇവരുമായി ധാരണയുണ്ടാക്കി കൊയ്‌ത്ത്‌ തുടങ്ങിയ മേഖലകളിൽനിന്ന്‌ നെല്ല് എടുക്കാനാണ്‌ നീക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top