08 July Wednesday

ബസുണ്ട്‌; ആളില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പാലക്കാട്‌
കൂടുതൽ ബസുകൾ വെള്ളിയാഴ്‌ച നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ കുറവ്‌. കെഎസ്‌ആർടിസി 61 സർവീസാണ്‌ നടത്തിയത്‌. വ്യാഴാഴ്‌ച 59 ബസുകൾ സർവീസ്‌ നടത്തി. പാലക്കാട്‌ ഡിപ്പോയിൽനിന്ന്‌ 19, മണ്ണാർക്കാട്‌ 16, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽനിന്ന്‌ 13വീതവും ബസുകൾ ഓടി. ശനിയാഴ്‌ച ഇതിന്റെ പകുതി ബസുകൾ മാത്രമേ സർവീസ്‌ നടത്തുവെന്ന്‌  ഡിടിഒ ടി എ ഉബൈദ്‌ അറിയിച്ചു. സമ്പൂർണ ലോക്ക്‌ഡൗൺ ആയതിനാൽ ഞായറാഴ്ച ബസ്‌ ഓടില്ല. 
കൂടുതൽ സ്വകാര്യബസുകളും നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാരില്ലാത്തത്‌ പ്രതിസന്ധിയിലാക്കി. പൊതുവാഹനങ്ങളിൽ കയറാൻ ജനങ്ങൾ മടിക്കുകയാണ്‌‌. ഇന്ധനത്തിനുള്ള പണംപോലും കിട്ടാതെ പല ബസുകളും രണ്ടോ മൂന്നോ ട്രിപ്പുകൾ നടത്തി അവസാനിപ്പിച്ചു. ശാരീരിക അകലം പാലിച്ച്‌ സീറ്റിൽ ഒരാൾ എന്ന നിലയിലാണ്‌ യാത്ര. സാനിറ്റൈസറുകളും ബസുകളിലുണ്ട്‌. കണ്ടക്ടർമാർക്ക്‌ ഗ്ലൗസുകൾ നിർബന്ധമാണ്‌‌.
പ്രധാന വാർത്തകൾ
 Top