17 June Monday
കേരളത്തിന്റെ ചിക്കൻ

അടുത്ത വർഷം കാൽലക്ഷം കോഴിയെ വിപണിയിലെത്തിക്കും: എ സി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
പാലക്കാട‌് 
ഒരു വര്‍ഷത്തിനകം കേരള ചിക്കൻ കുടുംബശ്രീ പദ്ധതിയിലൂടെ 25000 കോഴികളെ വിപണിയിലെത്തിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.  ആയിരക്കണക്കിനാളുകൾക്ക് ിതു വഴി തൊഴിലും ലഭിക്കും.  എലവഞ്ചേരിയിൽ കുടുംബശ്രീ കേരളാ ചിക്കൻ പ്രൊഡ്യൂസർ കമ്പനിയുടെ സംസ്ഥാന  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ബ്രീഡർ ഫാമുകൾ തയ്യാറാക്കും. കുടുംബശ്രീക്ക‌് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. 20 വർഷം പൂർത്തിയാക്കുന്ന കുടുംബശ്രീക്ക് 20,000 പദ്ധതികൾ ആവിഷ്കരിച്ചതായും  മന്ത്രി പറഞ്ഞു.  
കെ ബാബു എംഎൽഎ അധ്യക്ഷനായി. എസ്‌വിഇപി സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണം പി കെ ബിജു എംപി നിർവഹിച്ചു. കേരള ചിക്കൻ ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി വിതരണം ചെയ്തു.  നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണൻ  ജനനി ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 
കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ പി സെയ്തലവി, ഡോ. നികേഷ് കിരൺ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗം യു അസീസ്, കെ ശിവരാമൻ, ശ്രീജ രാജീവ് എന്നിവർ സംസാരിച്ചു. പി സെയ‌്‌തലവി സ്വാഗതവും എസ് പി ഫാരിദാ ബീഗം നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top