29 February Saturday

കുതിരാൻ ഗതാഗതകുരുക്ക്‌ ഒരു തുരങ്കം 2 ദിവസത്തേക്കു തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
 
വടക്കഞ്ചേരി
ഭൂഗർഭ വൈദ്യുത കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാൻ ഭാഗത്ത് പണി നടത്താൻ കുതിരാൻതുരങ്കം രണ്ടു ദിവസത്തേക്ക് തുറക്കും. 
ഒരു തുരങ്കത്തിലൂടെ ഒരു വരി ഗതാഗതമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.ഇരുമ്പുപാലം മുതൽ കൊമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗത തടസം ഒഴിവാക്കാൻ 28നും 29നുമാണ്‌ താൽക്കാലികമായി തുരങ്കം തുറക്കുക. രാവിലെ എട്ട് മുതൽ വൈകിട്ട്‌ അഞ്ച് വരെയാണ്‌ വാഹനങ്ങൾക്ക് പ്രവേശനം. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. പാലക്കാട് ഭാഗത്തേക്ക് വരുന്ന ഭാരമേറിയ വാഹനങ്ങൾ പകൽ സമയം കുതിരാനിലൂടെ കടത്തിവിടില്ല. ചെറുവാഹനങ്ങൾ ഒറ്റവരിയായി നിയന്ത്രിക്കും. ഇതിനായി തുരങ്കമുഖത്തെ വശങ്ങളിലെ മണ്ണും മറ്റും നീക്കി തുടങ്ങി. 
തുരങ്കത്തിനകത്തെ വെളിച്ചം, വായു പുറം തള്ളാനുളള ഫാനുകൾ എന്നിവക്ക് 250 കെ വി ജനറേറ്റർ എന്നിവ സജ്ജമാക്കുന്നുണ്ട്. 
പ്രധാന വാർത്തകൾ
 Top