29 October Thursday
- സംസ്ഥാനത്ത് ആദ്യം

അട്ടപ്പാടിയിൽ ഇ–--ടെൻഡർ വഴി കറവപ്പശു വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
 
അഗളി
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കറവപ്പശു വിതരണ പദ്ധതി നടപ്പാക്കിയത്‌ ഇ–- ടെൻഡറിലൂടെ. സംസ്ഥാനത്ത് ആദ്യമാണ്‌ ഇത്തരം പദ്ധതി ഇ –- ടെൻഡറിലൂടെ നടപ്പാക്കിയത്‌‌. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് ബ്ലോക്ക്‌‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽനിന്ന് ‌‌ 76 ലക്ഷം അനുവദിച്ചിരുന്നു. രണ്ടുപേരാണ്‌ ടെൻഡറിൽ പങ്കെടുത്തത്‌. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് കരാർ ലഭിച്ചത്.  ഇടനിലക്കാരെ ഒഴിവാക്കാനാണ്‌ ഇ–- ടെൻഡർ വിളിച്ചതെന്ന്‌ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവശങ്കരൻ പറഞ്ഞു. 
സുഭിക്ഷകേരളം പദ്ധതിയിൽ ഒരുനേരം 10 ലിറ്ററിൽ കുറയാത്ത കറവയുള്ള 126 പശുക്കളെ വിതരണം ചെയ്യാനാണ് പദ്ധതി. പശുവിന് പത്ത് ലിറ്റർ കറവയുണ്ടെന്ന് കർഷകർക്ക് പരിശോധിച്ച്‌ ബോധ്യപ്പെടണമെന്ന്‌ വ്യവസ്ഥയുണ്ട്. ഗുണഭോക്താക്കളിൽ 106 പേർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിത കർഷകരാണ്‌. 20 പേർ പൊതു വിഭാഗത്തിൽ പെടുന്നു. രണ്ടിൽ കൂടുതൽ പ്രസവിച്ച പശുപാടില്ല. ഒരുലിറ്റർ കറവയുള്ള പശുവിന് 6000 രൂപ നിശ്ചയിച്ചാണ് വില കണക്കാക്കുക. പശുക്കളെ ലഭിക്കുന്നവർ മൂന്നുവർഷം ഇവയെ വിൽക്കരുത്. 
ബുധനാഴ്ച നടക്കുന്ന കറവപ്പശു വിതരണയോഗം മന്ത്രി രാജു ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top